തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ എല്‍.സാം ഫ്രാങ്ക്‌ളിന്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കാലയളവില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് 222 പരാതികള്‍ ലഭിച്ചതില്‍ 211 പരാതികള്‍ തീര്‍പ്പാക്കി. അര്‍ഹതപ്പെട്ട വേതന നിഷേധം, തൊഴില്‍ നിഷേധം, മേറ്റുമാരുടെ നിയമനം, നിര്‍മാണ പ്രവൃത്തികള്‍ക്ക് തുക സമയബന്ധിതമായി അനുവദിച്ചു നല്‍കാതിരുന്നത്, തൊഴിലിട സൗകര്യങ്ങള്‍ നിഷേധിയ്‌ക്കല്‍ തുടങ്ങിയ പരാതികളാണ് പരിഹരിക്കപ്പെട്ടത്.
അര്‍ഹതപ്പെട്ട തുക അനുവദിച്ചു നല്‍കാതിരുന്ന 8 പരാതികളിലായി, 10,30,145 രൂപ നല്‍കുകയും അതില്‍ 80% തുക പരാതിക്കാര്‍ക്ക് സമയബന്ധിതമായി നല്‍കി. ബാക്കി തുക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 84,625 രൂപ തൊഴിലുറപ്പു പദ്ധതി ഫണ്ടിലേയ്‌ക്ക് തിരിച്ചടപ്പിയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: