Kerala

പഹല്‍ഗാമിലെ കണ്ണീരുണങ്ങും മുന്‍പ് പിണറായി സര്‍ക്കാരിന്‌റെ നാലാം വാര്‍ഷികാഘോഷത്തിമിര്‍പ്പ്

Published by

കോട്ടയം: പഹല്‍ഗാമിലെ കൂട്ടക്കരുതിയും മാര്‍പ്പാപ്പയുടെ ദേഹവിയോഗവുമൊന്നും സിപി എമ്മിന്‌റെ ആഘോഷങ്ങളുടെ മാറ്റുകുറച്ചില്ല. സംസ്ഥാന മന്ത്രിസഭയുടെ നാലാം വര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര കോട്ടയം നഗരത്തില്‍ അരങ്ങുതകര്‍ത്തു. വാദ്യമേളങ്ങളും കഥകളി രൂപങ്ങളും കരകാട്ടവും നിശ്ചലദൃശ്യങ്ങളും ആര്‍പ്പുവിളികളും ആഘോഷത്തിന് കൊഴുപ്പേകി. ഉച്ചകഴിഞ്ഞു മൂന്നുമണി മുതല്‍ റോഡടച്ചിട്ടായിരുന്നു ആഘോഷപരിപാടികള്‍. വാഹനങ്ങള്‍ നഗരത്തില്‍ കയറ്റാതെ പലവഴി തിരിച്ചുവിട്ടതോടെ ജോലി കഴിഞ്ഞും മറ്റും ഇറങ്ങിയവര്‍ വീട്ടിലെത്താന്‍ ബുദ്ധിമുട്ടി. സിപി എമ്മിന്‌റെ ദേശസ്‌നേഹവും ക്രൈസ്ത സ്‌നേഹവുമൊക്കെ വെറും മേനി പറച്ചിലാണെന്ന് തെളിയിക്കുന്നതായിരുന്നു ആഘോഷത്തിമിര്‍പ്പ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by