കൊച്ചി : പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്‍ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റെജിലേഷ് അറസ്റ്റിൽ.
പൊലീസ് ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തത്. റെജിലേഷിനെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ റെജിലേഷിനെതിരെ നടപടിയെടുത്തത് . ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത് .
പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ ഖേദപ്രകടനവും നടത്തിയിരുന്നു. ‘ ജനാധിപത്യ വിശ്വസി എന്ന നിലയിൽ ഇന്നലെ കാശ്മീരിലെ പൽഗാമിൽ ഉണ്ടായ തീവ്രവാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് അനവസരത്തിൽ നവമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിൽ വാക്കുകളിൽ ചില താളപ്പിഴകൾ സംഭവിച്ചു എന്നത് എനിക്ക് മനസിലായി. അത് തെറ്റാണെന്ന് മനസിലായത് കൊണ്ട് തന്നെ പോസ്റ്റ് ഞാൻ പിൻവലിച്ചിരുന്നു.അതുകൊണ്ട് ഈയോരു സാഹചര്യത്തിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടതിൽ ഞാൻ ക്ഷമാപണം നടത്തുന്നു.‘ എന്നാണ് പുതിയ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: