കിഫ്ബിയുടെ കരുത്തില്‍ കേരളത്തിന്റെ കായിക മേഖലയും വികസനത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്നു. കിഫ്ബി ഫണ്ടും മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന സ്പോർട്സ് വകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റവും നല്ല രീതിയില്‍ സംസ്ഥാനത്ത് കായിക അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ കഴിഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു വലിയ ഇന്‍ഡോര്‍ / ഔട്ട്ഡോര്‍ സ്റ്റേഡിയം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു വരികയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ഇതുവരെയുള്ള ആശ്രയം.
എന്നാൽ കിഫ്ബി ഫണ്ടിൽ പറളി ഹയർ സെക്കൻഡറി സ്കൂളിൽ 6.58 കോടി ചെലവിൽ സ്റ്റേഡിയം നിർമിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാവുന്ന കായിക കരുത്താണ് പറളിയിലെ കുട്ടികളുടേത്. സാധാരണ കുടുംബങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ സ്വന്തം പ്രയത്നത്തിലൂടെയാണ് രാജ്യത്തെ തന്നെ മികച്ച നേട്ടം കൈവരിച്ചു വരുന്നത്. പറളിയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍റര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
മികവുറ്റ കായികതാരങ്ങള്‍ ഉദയം ചെയ്യുന്ന വയനാട് പോലുള്ള ജില്ലകളില്‍ കായിക അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വലിയൊരു കുറവ് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ടിന്റെ സഹായത്തോടെയാണ്. രണ്ട് പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളാണ് വയനാട്ടില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പത്തനംതിട്ടയില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കും. തൃശ്ശൂരില്‍ ഐ എം വിജയന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പണി 95% വും പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്ട് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയതിന് ഫലം കണ്ടുതുടങ്ങി.
കാസര്‍ഗോഡ്, വയനാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഇടുക്കി എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജില്ലാ കായിക സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. കൊടുമണ്‍, നീലേശ്വരം, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര, കല്‍പ്പറ്റ, താനൂര്‍, പുനലൂര്‍, വടകര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി. പത്തനംതിട്ട കൊടുമണ്‍ ഇ എം എസ് സ്റ്റേഡിയത്തിന് കിഫ്ബി 16 കോടി രൂപയാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: