ന്യൂദൽഹി: പാകിസ്ഥാൻ സർക്കാരിന്റെ എക്സ് അക്കൗണ്ടിലേക്കുള്ള ആക്‌സസ് തടഞ്ഞ് ഇന്ത്യ. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് എക്സ് അക്കൗണ്ടും ബ്ലോക്ക് ചെയ്തത്.
സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്‌ക്കുന്നത് ഉൾപ്പെടെ പാകിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ദല്‍ഹിയിലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി പേഴ്‌സണ നോണ്‍ ഗ്രാറ്റ നോട്ട് കൈമാറിയിട്ടുണ്ട്. പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന ഔദ്യോഗിക അറിയിപ്പാണ് ഇത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ദല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പോലീസ് ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക