India

സിന്ധു നദി കരാര്‍ റദ്ദാക്കല്‍: പാക്കിസ്ഥാന്‍ എന്ന ചെകുത്താന്‍ രാജ്യത്തിന്റെ അവസാനത്തിന് തുടക്കം

Published by

തിരുവനന്തപുരം: പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയെ ഇപ്പോഴു ഫലഭൂയിഷ്മായി പിടിച്ച് നിര്‍ത്തുന്നത് സിന്ധു നദിയാണ്. പഞ്ചാബിലെ അഞ്ചു നദികളും ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനില്‍ വെച്ച് സിന്ധുവുമായി ചേര്‍ന്ന് ഒന്നിച്ച് ഒഴുകുകയാണ് ചെയ്യുന്നത്.
ഈ നദികളിലെ വെള്ളം പങ്ക് വെയ്‌ക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി അന്താരാഷ്‌ട്ര കരാര്‍ ഉണ്ട്. കരാര്‍ പ്രകാരം സിന്ധുവിലെ 80%ജലം പാക്കിസ്താനുള്ളതാണ്.
ഈ സുപ്രധാന കരാറാണ്  കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിച്ചപ്പോള്‍ പോലും ഈ കരാര്‍ റദാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. ഡാമുകള്‍ അടച്ചാല്‍ ജലം ഒഴുക്കി കൊണ്ടുപോകാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. ഡാം നിറഞ്ഞ് ഇന്ത്യയക്ക് തന്നെ ഭീഷണിയായി മാറുമായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഡാമുകളില്‍ നിന്നും ജലം ഒഴുക്കി കൊണ്ടുപോകാന്‍ പ്രത്യേക കനാലുകളും ഉണ്ടാക്കി..
ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകളും തടയണകളും ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്… അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി.. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി വളരെ ദീര്‍ഘ ദര്‍ശനത്തോടെ ചെയ്തതാണിത്…
മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായപ്പോള്‍ പോലും നദീജല കരാര്‍ മരവിപ്പിച്ചിട്ടില്ല (മരവിപ്പിക്കാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ അടച്ചാല്‍ ജലം കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ നിറഞ്ഞു കവിയുമായിരുന്നു )
ഇന്ന് ആ കരാര്‍ മരവിപ്പിച്ചു… ഡാമുകള്‍ക്ക് ഷട്ടര്‍ വീഴും… ദിവസങ്ങള്‍ക്കകം പാക്കിസ്ഥാനില്‍ വന്‍ ജലക്ഷാമം രൂക്ഷമാകും… കൃഷി നശിക്കും, കുടിവെള്ളം കിട്ടാതെ ജനം സര്‍ക്കാരിനും സൈന്യത്തിനും നേരെ തിരിയും… സ്വന്തം ജനങ്ങളുടെ നേരെ വെടിവെക്കാന്‍ സൈന്യം നിര്‍ബന്ധിതരാകും…ഇന്ത്യയുടെ ഒരു വെടിയുണ്ടപോലും ചെലവാക്കാതെ, ഒരു തുള്ളി രക്തം പൊടിയാതെ പാക്കിസ്ഥാന്‍ എന്ന ചെകുത്താന്‍ രാജ്യം അവസാനിക്കാന്‍ പോവുകയാണ്.
മതം പറഞ്ഞ് വെടിവെച്ചവര്‍ക്ക് ഇങ്ങനെയാണ് തിരിച്ചടി നല്‍കേണ്ടത്. അവിടുത്തെ ജനങ്ങള്‍ തന്നെ ഈ മതതീവ്രവാദികളുടെ വിഷം ഇറക്കും. പാഠം പഠിപ്പിക്കും..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by