കൊച്ചി : രാജ്യം മുഴുവൻ കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിലാണ് . നിരപരാധികളായ ഒരു കൂട്ടം മനുഷ്യരുടെ ജീവനെടുത്ത ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന ആവശ്യമാണ് രാജ്യസ്നേഹികളായ ഓരോത്തരും ഉയർത്തുന്നത് . എന്നാൽ കേരളത്തിലെ എൽ ഡി എഫ് സർക്കാരും, കമ്യൂണിസ്റ്റുകാരും എ കെ ജി സെന്റർ ഉദ്ഘാടനമാമാങ്കത്തിന്റെ ലഹരിയിലാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത് .
ഉദ്ഘാടനശേഷം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി തുടങ്ങിയവരടക്കം നിരന്നു നിൽക്കുന്ന ഫോട്ടോ ഷൂട്ടും . ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാജ്യം മുഴുവൻ ഭീകരാക്രമണത്തിന്റെ ഞെട്ടലിലും, വേദനയിലും കഴിയുമ്പോൾ ഇത്തരം ഉദ്ഘാടന മാമാങ്കം നടത്തിയ സിപിഎമ്മിന്റെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
‘ ജ്യോത്സ്യൻ കുറിച്ച സമയമാണോ എന്ന് അറിയില്ല, രണ്ടു ദിവസം മാറ്റി വയ്‌ക്കാൻ പറ്റാത്ത ധൃതി. രാജ്യം മുഴുവൻ പോപ്പ് ഫ്രാൻസിസ് കാലം ചെയ്തതിന്റെ ദുഃഖാചരണം കൂടിയാണ്. രാജ്യം മുഴുവൻ ഔദ്യോഗിക ദുഃഖചാരണം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്നത് ധിക്കാരമാണെന്നും ചിലർ പറയുന്നു.ചൈനയെ പെറ്റമ്മയായി മനസിൽ കൊണ്ട് നടക്കുന്നവരോട് എന്ത് പറയാൻ എന്ന് ചോദിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: