തിരുവനന്തപുരം : അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി എന്‍.സി.സി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബിര്‍പാല്‍ സിംഗ് തലസ്ഥാനത്ത് എത്തി.തിരുവനന്തപുരം എന്‍സിസി ഡയറക്ടറേറ്റ് (കേരള & ലക്ഷദ്വീപ്) സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ എന്‍.സി.സി കേഡറ്റുകള്‍ ഡയറക്ടര്‍ ജനറലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് കരിയപ്പ ഓഡിറ്റോറിയത്തില്‍ മിലിട്ടറി ഓഫീസര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, സ്റ്റാഫ്, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാര്‍, മൂന്ന് വിഭാഗങ്ങളിലെയും (കരസേന, നാവികസേന, വ്യോമസേന) എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെ അഭിസംബോധന ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
മികച്ച കേഡറ്റുകള്‍ക്കുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. കേഡറ്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിശീലനവും പ്രചോദനവും നല്‍കിയ തിരുവനന്തപുരം എന്‍.സി.സി ഗ്രൂപ്പിനെ ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബിര്‍പാല്‍ സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക