കൊടുങ്ങാനൂര്‍: ആരോഗ്യ മേഖലയില്‍ ക്യൂബ മോഡല്‍ ആരോഗ്യ സംവിധാനം ഉദ്ഘാടനം ചെയ്ത കുലശേഖരം ആശുപത്രിയില്‍ ഇന്ന് കിടത്തി ചികിത്സാസൗകര്യം പോലും ലഭ്യമല്ലെന്നും ഒപി വിഭാഗം മാത്രമാണുള്ളതെന്നും ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നടന്ന ജനസദസ്.
തിരുവനന്തപുരത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തിയുള്ള തനതായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. രാജകീയ പ്രൗഢിയുടെ അടയാളങ്ങളായ കെട്ടിട സമുച്ചയങ്ങള്‍ പുനര്‍ നിര്‍മിക്കുമ്പോള്‍ തനിമ നില നിര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എക്കോ ഫ്രണ്ട്ലിയായ എത്തനോള്‍ നിര്‍മിക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരിന് കഴിയില്ലെങ്കില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചാല്‍ വന്‍ വിജയമാക്കാന്‍ സാധിക്കും. ആധുനിക രീതിയില്‍ മാലിന്യങ്ങള്‍ വികേന്ദ്രീകരിച്ച് സംസ്കരിച്ച് ജൈവ വളങ്ങളാക്കണം. വീടുകളില്‍ ജൈവ, അജൈവമാലിന്യ ശേഖരണത്തിന് ബിന്നുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. വാര്‍ഡില്‍ ഓപ്പണ്‍ ജിം ഉള്‍പ്പടെ ആധുനിക പാര്‍ക്ക് ആരംഭിക്കണം. ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. വാര്‍ഡിലുടനീളം വൈദ്യുത പോസ്റ്റുകളില്‍ ഇന്റര്‍നെറ്റ്, കേബിള്‍ ടി വി, എന്നിവയുടെ കേബിളുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതമായും ജന സദസ്സില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ പത്മ, ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂധനന് നായര്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: