മുംബൈ: മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിയല്‍ രോഗം വ്യാപിക്കുന്ന മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയില്‍ കേന്ദ്രസംഘമെത്തും. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒന്‍പതംഗ സംഘമാണ് ജില്ലയിലെത്തുന്നത്. നന്ദുര, ഷെഗാവ്, ഖാംഗാവ് താലൂക്കുകളിലാണ് അജ്ഞാത രോഗം പടരുന്നത്. ഈ അസാധാരണ സംഭവം പഠിക്കാനാണ് കേന്ദ്രസംഘമെത്തുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളില്‍ നിന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ രക്തസാംപിളുകള്‍ ശേഖരിച്ചിരുന്നു.
2024 ഡിസംബര്‍ മുതലാണ് ജില്ലയിലെ പല ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് പെട്ടെന്ന് അസാധാരണമായ മുടികൊഴിച്ചില്‍ അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇതേ ഗ്രാമങ്ങളിലുള്ള മുപ്പതോളം പേര്‍ക്ക് കഴിഞ്ഞ ദിവസം നഖം കൊഴിഞ്ഞുപോകുന്ന അവസ്ഥയും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: