ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് ബിജെപി. പാർട്ടിയുടെ ഐടി സെൽ പങ്കുവച്ച വീഡിയോയിലാണ് ‘ യൂണിഫോം സിവിൽ കോഡ് ലോഡിംഗ് ‘ എന്ന സൂചന നൽകിയിരിക്കുന്നത് .
മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലമായിരിക്കുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് വീഡിയോ. ദേശീയനേതൃത്വം ഔദ്യോഗികമായാണ് വീഡിയോ പുറത്തിറക്കിയത്.
മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമൂള്ള നേട്ടങ്ങൾ ഒന്നൊന്നായി വീഡിയോയിൽ പറയുന്നുണ്ട്. തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ കൊണ്ടുവന്നത്, നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെയുള്ള കുറ്റപത്രം, മെഹുൽ ചോസ്കിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത് , റോബർഡ് വദ്രയ്‌ക്കെതിരെയുള്ള നടപടി , വഖഫ് ബിൽ അടക്കമുള്ള നേട്ടങ്ങൾ ഇതിൽ വിശദീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: