കശ്മീര്‍: തന്റെ ഭര്‍ത്താവ് മുസ്ലിം അല്ല എന്ന് പറഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതെന്ന് രക്ഷപ്പെട്ട ഭാര്യയുടെ മൊഴി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഒരു കടയില്‍ നിന്നും ബേല്‍പുരി വാങ്ങിക്കഴിക്കുന്നതിനിടെയാണ് ഭര്‍ത്താവിനെതിരെ ആക്രമണം ഉണ്ടായതെന്ന് ഭാര്യയായ പെണ്‍കുട്ടി പറയുന്നു.
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ എന്ന് നിലവിളിക്കുന്ന ഈ പെണ്‍കുട്ടിയെ മറ്റൊരു വീഡിയോയില്‍ കാണാം. പക്ഷെ സങ്കടവും ഭയവും കാരണം പെണ്‍കുട്ടിയുടെ വാക്കുകള്‍ ഉച്ചത്തില്‍ പുറത്തുവരുന്നുണ്ടായിരുന്നില്ല.
ആ പെണ്‍കുട്ടിയുടെ വീഡിയോ പിടിച്ചയാള്‍ ഈ പെണ്‍കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വീഡിയോയില്‍ കാണാം. പഹല്‍ ഗാമിലെ ബൈസാരന്‍ താഴ് വരയിലാണ് ആക്രമണം നടന്നത്. രണ്ട് വിദേശികളടക്കം 26 പേരാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: