മുംബൈ: ആപ്പിള്‍ അവരുടെ ഐഫോണ്‍ ഉല്‍പാദനത്തിനും ഗുഗിള്‍ അവരുടെ പിക്സല്‍ ഫോണുകളുടെ ഉല്പാദനത്തിനും ചൈനയേയും വിയറ്റ്നാമിനേയും വിട്ട് ഇന്ത്യയിലേക്ക് തിരിയുന്നു. ആപ്പിള്‍ അമേരിക്കയ്ക്ക് ആവശ്യമായ ഐ ഫോണുകള്‍ ഇന്ത്യയില്‍ നിന്നു മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകും.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് അവരുടെ പിക്സല്‍ ഫോണുകള്‍ വിയറ്റ്നാമിനു പകരം ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ് കോണ്‍ എന്നീ കമ്പനികളുമായി രണ്ടാം വട്ട ചര്‍ച്ച രണ്ടാഴ്ച മുന്‍പ് നടന്നു. വൈകാതെ ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെയ്‌ക്കുമെന്ന് അറിയുന്നു. ഗൂഗിളിന്റെ തീരുമാനത്തിന് ഒരു കാരണം വിയറ്റ് നാമിന് മേല്‍ യുഎസ് വലിയ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. അങ്ങിനെയെങ്കില്‍ ചെലവ് കുറഞ്ഞ രീതിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിച്ചുവാങ്ങാന്‍ പറ്റിയ റിസ്ക് കുറഞ്ഞ രാജ്യം ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയായി മാറും. യുഎസിലേക്കുള്ള ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട് ഫോണ്‍ ആണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. യുഎസിന്റെ വിശ്വസ്ത പങ്കാളിയായി ഇന്ത്യമാറുകയാണ് എന്ന സൂചനയാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്.
അങ്ങിനെ വര്‍ഷങ്ങളായി വിദേശയാത്ര നടത്തിക്കൊണ്ട് വിദേശരാജ്യങ്ങളുമായും അവിടുത്തെ കോര്‍പറേറ്റുകളുമായും നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി ഭരണത്തിലേറിയതിന്റെ ആദ്യവര്‍ഷങ്ങള്‍ ചെലവഴിച്ച മോദിയുടെ പരിശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ ആഗോള ഉല്‍പാദന ഹബ്ബായി മാറാന്‍ പോവുകയാണ് ഇന്ത്യ.
വിയറ്റ്നാമിന് പകരം ഇനി ഇന്ത്യ
കോവിഡിന് ശേഷം ചൈനയില്‍ നിന്നുള്ള ചരക്ക് നീക്കം താറുമാറായപ്പോള്‍ ചൈനയ്‌ക്ക് പകരം എന്ന നിലയ്‌ക്ക് യുഎസിലേയും യൂറോപ്പിലേയും ബഹുരാഷ്‌ട്രകമ്പനികള്‍ വിയറ്റ്നാമിലേക്കാണ് അന്ന് ഉല്‍പാദനത്തിനായി തിരിഞ്ഞത്. കൂലിയിലെ കുറവും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ അനുകൂല ബിസിനസ് സാഹചര്യങ്ങളും ഇന്ത്യയ്‌ക്ക് മേല്‍ വിയറ്റ്നാമിനെ തെരഞ്ഞെടുക്കാന്‍ അന്ന് പാശ്ചാത്യരാജ്യങ്ങളെ പ്രേരിപ്പിച്ചിരുന്നു. വിയറ്റ് നാം എന്ന രാജ്യം പൂര്‍ണ്ണമായും കയറ്റുമതിയെ ആശ്രയിച്ച് മുന്നേറുന്ന സമ്പദ് ഘടനയാണ്. ചൈനയുടെ അതിര്‍ത്തിരാജ്യമാണെന്ന മെച്ചവുംവിയറ്റ്നാമിനുണ്ട്. അവിടെ വിദേശരാജ്യങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 20 ശതമാനം മാത്രമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തി രാജ്യമാണെങ്കിലും ചൈന ശത്രുരാജ്യമാണ്. വിദേശരാജ്യങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ വിദേശ കമ്പനികള്‍ക്കുള്ള നികുതി 40 ശതമാനത്തില്‍ നിന്നും 35 ശതമാനമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെട്ടിക്കുറച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ഭാഗ്യം ഇന്ത്യയെ കടാക്ഷിക്കുകയാണ്. ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച ശേഷം, സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ വിയറ്റ്നാമിനെതിരെ 46 ശതമാനമാണ് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഇത് 26 ശതമാനം മാത്രമാണ്. അടുത്ത 90 ദിവസത്തേക്ക് ഈ പ്രതികാരച്ചുങ്കം മരവിപ്പിച്ചിരിക്കുകയാണെങ്കിലും ട്രംപില്‍ നിന്നും വിയറ്റ്നാമിന് ഇളവ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇതാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമായി മാറുന്നത്. ഗുഗിളിന്റെ ആല്‍ഫബെറ്റില്‍ നിന്നും മാത്രമല്ല, സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ്ങും ഇന്ത്യയിലേക്ക് കൂടുതലായി തിരിയാന്‍ സാധ്യതയുണ്ട്. സാസംങ്ങിന്‍രെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇതിന് പുറെ യുഎസിലേക്കുള്ള വസ്ത്രനിര്‍മ്മാണം ഷൂ നിര്‍മ്മാണം എന്നിവയും വിയറ്റ്നാമില്‍ സാംസങ്ങ് ചെയ്യുന്നുണ്ട്. ഇത് കൂടി ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ചൈനയ്‌ക്ക് പകരം ഉല്‍പാദനത്തിന് മറ്റൊരു രാജ്യം ( ചൈനാ പ്ലസ് വണ്‍) എന്ന പദവി ഇന്ത്യയ്‌ക്കാണ് വ്യാപാരയുദ്ധത്തിന്റെ 2025ല്‍ ളഭിക്കാന്‍ പോകുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക