Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദമ്പതികളുടെ കൊലപാതകം മകന്റെ മരണം സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ

. ഭാര്യ മീരയുടെ മൃതദേഹം കിടപ്പു മുറിയിലുമാണ് ഉണ്ടായിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 06:07 pm IST
in Kerala, Kottayam

കോട്ടയം: നാടിനെ നടുക്കിയ തിരുവാതുക്കല്‍ ദമ്പതിമാരുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു. ഇവരുടെ മകന്‍ ഗൗതമിന്റെ മരണവും കൊലപാതകമെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കെയാണ് ദമ്പതികളും കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട വിജയകുമാര്‍ മകനെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയിരുന്നു. പിന്നീട് റെയില്‍വേ പാളത്തിന് സമീപം ഗൗതമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവ് വന്ന് ഏകദേശം രണ്ട് മാസം ആകുന്നതേയുള്ളൂ. അതിനിടയിലാണ് നിയമപോരാട്ടം നടത്തിയ മാതാപിതാക്കളെ കൊല്ലപ്പെട്ടനിലയില്‍ ഇന്ന് കണ്ടെത്തുന്നത്.

പൊലീസ് അന്വേഷണത്തില്‍ കാര്യമായ കണ്ടെത്തല്‍ ഒന്നും ഇല്ലാത്തതിനാലായിരുന്നു ഹൈക്കോടതി വിജയകുമാറിന്റെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏല്‍പ്പിച്ചത്.ഗൗതം ട്രെയിന്‍ തട്ടി മരിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ കഴുത്തിലും ശരീരത്തിലും ഉണ്ടായിരുന്ന മുറിവുകള്‍ സംശയമുണ്ടാക്കി. ഇതോടെയാണ് മകന്റേത് കൊലപാതകമാണെന്ന വിലയിരുത്തലില്‍ ദമ്പതികള്‍ ഇരുവരും നിയമപോരാട്ടത്തിന് ഇറങ്ങി തിരിച്ചത്. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്. അവര്‍ വിദേശത്തായതിനാല്‍ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

അതേസമയം, ഇരട്ടകൊലപാതകത്തില്‍ പ്രതിയെന്ന് സംശയമുളള ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതി വീടിനുളളില്‍ കടന്നത് ജനലില്‍ ദ്വാരം ഉണ്ടാക്കി വാതില്‍ തുറന്നാണെന്ന് കണ്ടെത്തി. വീടിനുള്ളില്‍ കടന്നശേഷം ജനല്‍ ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റ് ഉള്ള വീടിന്റെ മതില്‍ പ്രതി ചാടി കടന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയ കുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടപ്പു മുറിയിലുമാണ് ഉണ്ടായിരുന്നത്.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

Tags: courtSonCBImurdercouple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Kerala

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.