Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച സെന്റ് മേരി മേജര്‍ ബസിലിക്കയില്‍, പൊതുദർശനം നാളെ മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 03:28 pm IST
in World

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് വത്തിക്കാന്‍ അറിയിച്ചു.

ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്.

ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. കത്തോലിക്ക സഭയുടെ 266-മത്തെ പരമാധ്യക്ഷനായിരുന്നു പോപ്പ് ഫ്രാൻസിസ്. തന്റെ അന്തിമ സംസ്‌കാര ചടങ്ങുകളും ആരാധനാക്രമങ്ങളും ഏതു വിധത്തില്‍ വേണമെന്നു വിശദീകരിക്കുന്ന പുസ്തകം 2024 ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തുവിട്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും ഭൗതികാവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വിശദീകരിക്കുന്നു.

സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച മൂന്നു പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്കു സാധാരണ തടിപ്പെട്ടി മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ട. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്‌ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പുസ്തകത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

Tags: FuneralFrancis MarpappaSt. Mary Major Basilica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

India

അജിത് പവാറിന് കണ്ണീരോടെ വിടനൽകി ബാരാമതി; വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

News

ധർമ്മേന്ദ്ര: രണ്ട് അനുശോചന പരിപാടികളെക്കുറിച്ച് ഹേമമാലിനി പറയുന്നു

Kerala

ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടു വളപ്പിൽ, ഠൗൺ ഹാളിൽ പൊതുദർശനം

Bollywood

ബോളിവുഡ് നടൻ സഞ്ജയ് ഖാന്റെ ഭാര്യ സരീൻ ഖാനെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചത് എന്തുകൊണ്ട് ? മകൻ സായിദ് ഖാൻ പൂണൂൽ പോലും ധരിച്ചിരുന്നു ! 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.