തിരുവനന്തപുരം : രാപകല്‍ സമരവും അനിശ്ചിതകാല നിരാഹാര സമരവും നിലനിര്‍ത്തിക്കൊണ്ട് ആശാ പ്രവര്‍ത്തകര്‍ മെയ് 5 മുതല്‍ കാസര്‍കോട് നിന്നും സമര യാത്ര സംഘടിപ്പിക്കുന്നു. ജൂണ്‍ 17ന് തിരുവനന്തപുരത്ത് എത്തുന്ന സമര യാത്ര സംസ്ഥാനത്തെ തൊഴിലാളി മുന്നേറ്റങ്ങളില്‍ അപൂര്‍വമായ ഒന്നായിത്തീരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു യാത്ര നയിക്കും. മെയ് ഒന്നിന് സെക്രേട്ടറിയറ്റിനു മുന്നില്‍ ചേരുന്ന സ്ത്രീ തൊഴിലാളി അവകാശം റാലിയോടനുബന്ധിച്ച് സമര യാത്രയുടെ ഫഌഗ് ഓഫ് ചെയ്യും.
ബജറ്റില്‍ തുക വകയിരുത്തി ആശാവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ സമരസമിതി ഇന്നലെ ആദരിച്ചു. സമരവേദിയില്‍ മുപ്പതിലേറെ തദ്ദേശസ്ഥാപനങ്ങളിലെ ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: