തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ഇന്നു ജന്മഭൂമി സംഘടിപ്പിക്കുന്ന സെമിനാര്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യും. പരിഹാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കും. സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് ‘കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങളും പരിഹാര പ്രയത്നങ്ങളും’ എന്ന വിഷയത്തിലെ ഈ സെമിനാര്‍.
രാവിലെ 10ന് ശംഖുംമുഖം ഉദയ സ്യൂട്ടില്‍ ആരംഭിക്കുന്ന സെമിനാറില്‍ ആരോഗ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സെമിനാര്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിഷന്‍ (എന്‍എംസി) ചെയര്‍മാന്‍ ഡോ. ബി.എന്‍. ഗംഗാധര്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവയുടെ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനാകും. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തും. ടിബിജിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി.ജി. വിനോദ്കുമാര്‍, ഓള്‍ സെയിന്റ്‌സ് കോളജ് അസോ. പ്രൊഫ. ഡോ. എം.എസ്. രാജശ്രീ എന്നിവര്‍ സംസാരിക്കും. ആരോഗ്യമേഖലയിലെ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ഡോ. ബി.എന്‍. ഗംഗാധര്‍ സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: