തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ആദ്യമായി 74000 രൂപ കടന്നു. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 74320 രൂപയായി. ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ലോക വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്‌ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3400 ഡോളറും കടന്നു. 2.7 ശതമാനം നേട്ടത്തോടെ സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയര്‍ന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7650 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: