ആറന്നൂര്‍: വികസനമെന്ന് പറയുന്നത് ഭൗതിക ജീവിത സാഹചര്യം മാത്രമല്ല ഈ നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിന്റെ വികസനം കൂടിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ജന്മഭൂമി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ആറന്നൂര്‍ എന്‍എസ്എസ് കരയോഗ ഹാളില്‍ നടന്ന ആറന്നൂര്‍ വാര്‍ഡിലെ ജനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരസ്പരം സ്‌നേഹിക്കാനും ഒരുമയോടുകൂടി ജീവിക്കാനും കഴിയുന്ന വൈകാരികമായ ഐക്യത്തിന്റെ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കണമെന്നും അതിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറന്നൂര്‍ മണികണ്ഠന്‍ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് കരമന അജിത്ത്, സുബാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സിഐടി റോഡില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന് ആറന്നൂര്‍ നിവാസികള്‍
ആറന്നൂര്‍: സിഐടി റോഡില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആറന്നൂര്‍ വാര്‍ഡില്‍ നടന്ന ജന സദസ്സില്‍ ആവശ്യം ഉയര്‍ന്നു. കുഞ്ചാലുംമൂട് ഭാഗത്ത് നടപ്പാതയിലെ പഴയ മര ഉരുപ്പടികളുടെ കച്ചവടം ഫുട്പാത്തിലാണ്. കിള്ളിപ്പാലത്ത് പോപ്പുലര്‍ ഓട്ടോ മൊബൈല്‍സ് സര്‍വീസ് സെന്റര്‍ ജീവനക്കാരുടെ വാഹനങ്ങളും ഫുട്പാത്തിലാണ് പാര്‍ക്കുചെയ്യുന്നത്. ഇത് അവസാനിപ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു. കിള്ളിയാറിനെ ശുചീകരിക്കണം, അതോടൊപ്പം കയ്യേറ്റം ഒഴിപ്പിക്കണം. കാരയ്‌ക്കാട് മൈലാടിക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണം, ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തണം. തെരുവ് വിളക്കുകള്‍ തെളിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആറന്നൂര്‍ വാര്‍ഡില്‍ നടന്ന ജനസദസിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: