India

അമിത് ഷായെയും രവ്‌നീത് ബിട്ടുവിനെയും വധിക്കാനുള്ള ഗൂഢാലോചന പുറത്ത് ; വാരിസ് പഞ്ചാബ് ദേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വീഡിയോ ചോർന്നു: രണ്ട് പേർ അറസ്റ്റിൽ

വാരിസ് പഞ്ചാബ് ദേ സംഘടനയിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രവ്‌നീത് സിംഗ് ബിട്ടു ഇന്നലെ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരണംഘടനയുടെ വീഡിയോ ചാറ്റുകളും പുറത്ത് വന്നത്

Published by

അമൃത്സർ : വിഘടനവാദ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ ഭീകരർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പഞ്ചാബിൽ നിന്നുമുള്ള കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെയും വധിക്കാനുള്ള ഗൂഢാലോചന നടത്തിയതിന്റെ വാട്സ്ആപ്പ് വീഡിയോ ചാറ്റുകൾ പുറത്ത്. വീഡിയോ വൈറലായ ഉടൻ തന്നെ പഞ്ചാബ് പോലീസ് നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം 25 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് ഈ ഗൂഢാലോചന വെളിച്ചത്തുവന്നത്. പഞ്ചാബിലെ മോഗയിൽ നിന്നാണ് കേസ്. വാരിസ് പഞ്ചാബ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു സംഘത്തിന്റെ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിൽ കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടുവിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ദ്രോഹിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഈ ചാറ്റ് പഞ്ചാബിയിലായിരുന്നു. തുടർന്ന് മോഗ സൈബർ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന് ശേഷം ഭീകര സംഘവുമായി ബന്ധപ്പെട്ട 20 മുതൽ 25 വരെ ആളുകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഒരാൾ മോഗയിൽ നിന്നുള്ളയാളും മറ്റൊരാൾ ഖന്നയിൽ നിന്നുള്ളയാളുമാണ്. എന്നാൽ അറസ്റ്റിലായ പ്രതികളുടെ പേരുകൾ പോലീസ് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

അതേ സമയം കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടു , ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് ഒരു വാട്ട്‌സ്ആപ്പ് ചാറ്റ് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായതായി ഫരീദ്‌കോട്ട് റേഞ്ച് ഡിഐജി അശ്വനി കപൂർ സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് ഈ വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം വാരിസ് പഞ്ചാബ് ദേ സംഘടനയിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രവ്‌നീത് സിംഗ് ബിട്ടു ഇന്നലെ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക