കൊച്ചി: ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ വേഗതാരത്തെ നിര്‍ണയിച്ച പുരുഷന്‍മാരുടെ 100 മീറ്ററില്‍ വന്‍ അട്ടിമറി. ആഴ്‌ച്ചകള്‍ക്ക് മുമ്പ് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച താരത്തെ അടക്കം നിഷ്പ്രഭരാക്കി മഹാരാഷ്‌ട്ര സ്വദേശിയായ റെയില്‍വേ താരം പ്രണവ് പ്രമോദ് ഗുരവ് സ്വര്‍ണം നേടി.
10.27 സെക്കന്‍ഡിലാണ് നേട്ടം. ദേശീയ ഗെയിംസ് മീറ്റ് റെക്കോര്‍ഡുകാരന്‍ അനിമേഷ് കുജുര്‍, ദേശീയ റിക്കാര്‍ഡിന് ഉടമ ഗുരീന്ദര്‍വിര്‍സിങ്, മിന്നും താരങ്ങളായ അംലന്‍ ബോര്‍ഗോഹെയ്ന്‍, മണികണ്ഠ ഹോബ്ലിധര്‍ എന്നിവരെയാണ് പിന്നിലാക്കിയത്. ഡെറാഡൂണില്‍ നടന്ന ദേശീയ ഗെയിംസില്‍ അനിമേഷിന് പിന്നില്‍ രണ്ടാമതായ പ്രണവിനിത് മധുര പ്രതികാരം കൂടിയായി. ഒഡീഷയുടെ അനിമേഷ് 10.32 സെക്കന്‍ഡില്‍ വെള്ളിയും 10.35 സെക്കന്‍ഡില്‍ കര്‍ണാടകയുടെ മണികണ്ഠ ഹോളിധര്‍ വെങ്കലവും നേടി. ഗുരീന്ദര്‍വിര്‍സിങ് അവസാനക്കാരനായി.
സ്റ്റാര്‍ടിങ് ലൈനില്‍ നില്‍ക്കുമ്പോള്‍ പൂണെയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ദാദ(അപ്പൂപ്പന്‍)യുടെ മുഖമായിരുന്നു പ്രണവിന്റെ മനസില്‍. പ്രായാധിക്യത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ദാദ. ഈ സ്വര്‍ണം അദ്ദേഹത്ിതന് സമര്‍പ്പിക്കുന്നുവെന്ന് മത്സര ശേഷം പ്രണവ് പറഞ്ഞു. കൂടാതെ എല്ലാ മത്സരങ്ങളിലും രണ്ടാമന്‍ എന്ന നിരാശ തീര്‍ക്കാനും താരത്തിന് സാധിച്ചു. ‘ദേശീയ ഗെയിംസില്‍ ഉള്‍പ്പെടെ ഞാനെന്നും രണ്ടാമനായിരുന്നു. ആ സങ്കടവും ഇതോടെ മാഞ്ഞു. പ്രണവിന്റെ വാക്കുകളില്‍ ആഹ്ലാദവും അഭിമാനവും.
”. കുട്ടിക്കാലത്ത് സ്പോര്‍ട്സിനെ കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇല്ല. സ്‌കൂളിലെ ഗ്രൗണ്ട് നാട്ടുകാര്‍ വാഹനമോടിച്ച് രസിച്ചപ്പോള്‍ പൊലീസെത്തി അവരെ വിരട്ടിയോടിച്ചപ്പോഴാണ് അത് കളിക്കാനുള്ള സ്ഥലമാണെന്ന് തന്നെ തിരിച്ചറിഞ്ഞത്. 18-ാം വയസിലാണ് പ്രൊഫഷണല്‍ രീതിയില്‍ പരിശീലനം തുടങ്ങിയത്. നാട്ടില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് പരിശീലനം. പ്രമോദ് ഗുരാവ്‌സു- വര്‍ണ ഗുരാവ് ദമ്പതികളുടെ മകനനാണ്. വനിതകളില്‍ തെലങ്കാനയുടെ നിത്യഗാണ്ഡെയാണ് വേഗറാണി. 11.50 സെക്കന്‍ഡിലാണ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. തമിഴ്നാടിന്റെ അബിനയ രാജരാജന്‍(11.54), കര്‍ണാടകയുടെ എസ് എസ് സ്നേഹ(11.62) എന്നിവര്‍ വെള്ളിയും വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: