റായ്ച്ചൂർ : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ നാലു വയസുകാരിയ്‌ക്ക് ദാരുണാന്ത്യം . വിജയപുര-റായ്ച്ചൂർ പാസഞ്ചറിനു നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രേ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത് . കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
തീർത്ഥാടന യാത്ര കഴിഞ്ഞ് ഹൊസ്നാൽ താലൂക്കിലെ വീട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി. ഹോട്ഗി ഗ്രാമത്തിനടുത്ത് വച്ചാണ് ട്രെയിനു നേരെ അജ്ഞാതൻ കല്ലെറിഞ്ഞത് .ഈ സമയത്ത് വിൻഡോ സീറ്റിലിരുന്ന കുട്ടിയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തലയിൽ നിന്ന് വരുന്നത് കണ്ട് ഭയന്ന മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ സോളാപൂരിലെ സർക്കാർ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. ഈ വർഷം ജനുവരി ആദ്യം സോളാപൂരിൽ മുംബൈ-സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന് നേരെയും സമാനമായ നിലയിൽ കല്ലേറുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: