കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റി തെളിവെടുപ്പ് പുരോഗമിക്കുന്നു.കൊച്ചിയിലാണ് തെളിവെടുപ്പ്.
വിന്‍സി അലോഷ്യസും ഷൈന്‍ ടോം ചാക്കോയും നാലംഗ കമ്മറ്റിക്ക് മുന്നില്‍ ഹാജരായി. ഇന്റേണല്‍ കമ്മറ്റിയുടെ അന്തിമ തീരുമാനം കണക്കിലെടുത്തായിരിക്കും സിനിമ സംഘടനകള്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരിക.
ഉച്ചക്ക് ശേഷം നടന്ന ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മറ്റി യോഗം അവസാനിച്ചു. ഷൈന്‍ ടോം ചാക്കോയുടെ പിതാവും മാതാവും ഇളയ സഹോദരനും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: