ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമേ ഉളളൂവെന്ന് മുഖ്യ പ്രതി തസ്ലിമ സുല്‍ത്താന. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകള്‍ ഇല്ല.
ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങള്‍ക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം.
റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈബ്രിഡ് കേസിലെ പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു എക്‌സൈസിന്റെ തീരുമാനം.
തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെ ഒരുമിച്ചാണ് എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. അറസ്റ്റിലായപ്പോള്‍ തന്നെ ഷൈന്‍ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധം തസ്ലിമ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: