ന്യൂഡൽഹി : വിദേശരാജ്യത്ത് വച്ച് വീണ്ടും ഇന്ത്യയെ അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ബോസ്റ്റണിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കവെയാണ് രാഹുൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ശരിയല്ലെന്ന പരാമർശം ഉന്നയിച്ചത് .
“തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്, സിസ്റ്റത്തിൽ എന്തോ കുഴപ്പമുണ്ട് . ഞാൻ ഇത് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ മുതിർന്നവരേക്കാൾ കൂടുതൽ ആളുകൾ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു “ രാഹുൽ പറഞ്ഞു.കോൺഗ്രസ് പാർട്ടി വോട്ടിംഗ് പ്രക്രിയയുടെ വീഡിയോ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും രാഹുൽ പറഞ്ഞു.
വിദേശരാജ്യത്ത് വച്ച് സ്വന്തം രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് . വർഷങ്ങളായി വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നതാണ് രാഹുലിന്റെ ശീലമെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. യുഎസിൽ അദ്ദേഹം ഇന്ത്യയെ അപമാനിച്ചു.
‘ ഇത് പുതിയ കാര്യമല്ല. വളരെക്കാലമായി അദ്ദേഹം ഇത് ചെയ്യുന്നു. വിദേശ മണ്ണിൽ രാജ്യത്തെ എങ്ങനെ അപമാനിക്കാമെന്നാണ് ഗാന്ധി കുടുംബം ചിന്തിക്കുന്നത് . ചരിത്രത്തിന്റെ വലത് വശത്താണ് തങ്ങളെന്ന് അവർ വിചാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ തെറ്റായ വശത്താണെന്നും പത്ര കൂട്ടിച്ചേർത്തു. 50,000 രൂപയുടെ ജാമ്യത്തിൽ കഴിയുന്ന വ്യക്തിക്കും , അമ്മയ്‌ക്കും (സോണിയാ ഗാന്ധി) വിദേശത്ത് പോയി അവിടെ സംസാരിച്ച് ഈ മഹത്തായ ജനാധിപത്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ, അവർ പൂർണ്ണമായും തെറ്റായ വശത്താണ്, ”അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇലക്ഷൻ കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: