കഴിഞ്ഞ ദശകത്തില്‍, ഭാരതം ആഗോളതലത്തില്‍ അതിന്റെ സ്ഥാനം പുനര്‍നിര്‍ണയിച്ച് പരിവര്‍ത്തനത്തിന് വിധേയമായി. പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നിവയിലുടനീളമുള്ള അതിര്‍വരമ്പുകള്‍ ലംഘിച്ച് ശക്തികേന്ദ്രമായി മാറി. ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഉദ്യമങ്ങളിലൂടെ സ്വാശ്രയത്വം, നൂതനാശയങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയിലെ മോദി സര്‍ക്കാരിന്റെ നിരന്തര ശ്രദ്ധ അത്യാധുനിക സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും ഉന്നതങ്ങളിലേക്ക് രാജ്യത്തെ നയിച്ചു. തദ്ദേശീയ ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക ശാസ്ത്ര സാങ്കേതിക മേഖലയിലെ തന്ത്രപരമായ നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിവയിലൂടെ ഭാരതം ഇനി ഒരു പങ്കാളിയല്ല മറിച്ച് ആഗോള രംഗത്തെ ശക്തികേന്ദ്രമാണെന്ന് തെളിയിച്ചു.
ഇത് സാങ്കേതിക നേട്ടങ്ങളുടെ മാത്രമല്ല, അഭിലാഷത്തിന്റെയും ആഗോള അംഗീകാരത്തിന്റെയും, വിശ്വഗുരുവാകാനുള്ള ഭാരതത്തിന്റെ അചഞ്ചലമായ മുന്നേറ്റത്തിന്റെയും കഥയാണ്.
പ്രതിരോധ രംഗത്തെ മുന്നേറ്റങ്ങള്‍: ഭാരതത്തിന്റെ ഭാവി സുരക്ഷിതമാക്കല്‍
രാജ്യത്തെ പ്രതിരോധ മേഖല മാതൃകാപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ആഗോള തലത്തിലെ വന്‍ ശക്തികളെ വെല്ലുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ രാഷ്‌ട്രം ഇന്ന് ലോകശക്തികളുമായി മത്സരിക്കാവുന്ന നിലയിലെത്തി. ഡിആര്‍ഡിഒ നയിക്കുന്നതും സ്വാശ്രയത്വത്തിലുള്ള മോദി സര്‍ക്കാരിന്റെ പിന്തുണയോടെയുമുള്ള ഈ നേട്ടങ്ങള്‍ ആധുനിക പോര്‍മുഖങ്ങളെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ സന്നദ്ധത അടിവരയിടുന്നു.
ചരിത്രപരമായ ഒരു മുന്നേറ്റത്തില്‍, ഫിക്‌സഡ്-വിങ്, സ്വാം ഡ്രോണുകള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രാപ്തിയുള്ള ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ സിസ്റ്റത്തിന്റെ പരീക്ഷണങ്ങള്‍ അടുത്തിടെ ഭാരതം വിജയകരമായി നടത്തി. ഇതോടെ, അത്തരം നൂതന ശേഷിയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഭാരതവും എത്തിച്ചേര്‍ന്നു.
2025 ല്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കായുള്ള ആക്റ്റീവ് കൂള്‍ഡ് സ്‌ക്രാംജെറ്റ് പരീക്ഷിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഭാരതവും ഇടം നേടി. ഡിആര്‍ഡിഎല്ലിന്റെയും വ്യവസായ മേഖലയുടെയും സംയുക്ത സഹകരണത്തോടെ ഭാരതത്തില്‍ ആദ്യമായി എന്‍ഡോതെര്‍മിക് സ്‌ക്രാംജെറ്റ് ഇന്ധനം തദ്ദേശീയമായി വികസിപ്പിച്ചത് ഈ മുന്നേറ്റത്തില്‍ ശ്രദ്ധേയമാണ്.
2024 നവംബറില്‍ രാജ്യത്തെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചത് പ്രധാന നാഴികക്കല്ലായിരുന്നു. സാധാരണ ആയുധങ്ങളും ആണവായുധങ്ങളും അതിവിദൂരമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഹിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണിത്. ദീര്‍ഘദൂര മിസൈല്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനത്തിന് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ഈ നേട്ടം ഭാരതത്തെ ഈ രീതിയിലുള്ള നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതികവിദ്യാശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി.
2024 ല്‍, മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഭാരതം സ്ഥാനമുറപ്പിച്ചു. എംഐആര്‍വി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിജയകരമായ അഗ്‌നി-വി പരീക്ഷണം, വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തുന്നതിനും ഒരൊറ്റ മിസൈലില്‍ ഒന്നിലധികം ആണവ പോര്‍മുനകള്‍ വിന്യസിക്കുന്നതിനുമുള്ള ാജ്യത്തിന്റെ കഴിവും ശക്തിയും വര്‍ധിപ്പിച്ചു.
2023 ല്‍, സമുദ്രാധിഷ്ഠിത എന്‍ഡോ-അറ്റ്‌മോസ്‌ഫെറിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ കന്നി പറക്കല്‍ ഭാരതം വിജയകരമായി പരീക്ഷിച്ചു. ശത്രുസേനകളുടെ ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ നേരിടുന്നതിനും നിര്‍വീര്യമാക്കുന്നതിനും നാവിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) ശേഷിയുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് രാജ്യത്തെ ഉയര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.
2023 ല്‍, തദ്ദേശീയമായി നിര്‍മിച്ച ആളില്ലാ വിമാനത്തിന്റെ വിജയകരമായ പറക്കല്‍ പരീക്ഷണത്തിലൂടെ ഭാരതം ആ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ചേര്‍ന്നു. ഈ സ്വയംനിയന്ത്രിത സ്റ്റെല്‍ത്ത് യുഎവിയുടെ വിജയകരമായ പറക്കല്‍ പരീക്ഷണം രാജ്യത്തെ സാങ്കേതിക ശേഷിയുടെ, വളര്‍ച്ചയുടെയും പക്വതയുടെയും തെളിവാണ്.
2019 ല്‍, മിഷന്‍ ശക്തിയിലൂടെ, ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലെ ഒരു സജീവ ഉപഗ്രഹത്തെ നശിപ്പിച്ചുകൊണ്ട് ഭാരതം ആന്റി സാറ്റലൈറ്റ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. മഹത്തായ ഈ നേട്ടം ഭാരതത്തെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കൊപ്പം ആന്റി സാറ്റലൈറ്റ് (എഎസ്എടി) മിസൈല്‍ ശേഷി വിജയകരമായി തെളിയിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാക്കി ഉയര്‍ത്തി.
ബഹിരാകാശത്ത് കുതിച്ചുയരല്‍: ഭാരതത്തിന്റെ പ്രപഞ്ച ലക്ഷ്യങ്ങള്‍
ഐഎസ്ആര്‍ഒ നയിക്കുന്ന ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികള്‍, റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ദൗത്യങ്ങളിലൂടെയും നൂതന സാങ്കേതികവിദ്യകളിലൂടെയും ലോക രാഷ്‌ട്രങ്ങളെ ആകര്‍ഷിക്കുന്നു. മോദി സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന ധനസഹായങ്ങളും പരിഷ്‌കാരങ്ങളും ബഹിരാകാശ മേഖലയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ ഉന്നത ശ്രേണിയിലേക്ക് ഭാരതത്തെ നയിച്ചു.
അടുത്തിടെ സാറ്റലൈറ്റ് ഡോക്കിങ്, അണ്‍ഡോക്കിങ് സാങ്കേതികവിദ്യകള്‍ പ്രകടമാക്കിയ നാല് രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഇന്ത്യ വിജയകരമായി സ്ഥാനമുറപ്പിച്ചതിന് ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് ദൗത്യത്തിന് നന്ദി. ബഹിരാകാശ പര്യവേഷണത്തില്‍ ഭാരതത്തിന്റെ നൂതന സാങ്കേതിക വൈദഗ്ധ്യം പ്രകടമാക്കിയ 120-ലധികം സിമുലേഷനുകള്‍ക്ക് ശേഷം ആദ്യ ശ്രമത്തില്‍ തന്നെ അണ്‍ഡോക്കിങ് പ്രക്രിയ വിജയത്തിലെത്തി.
2023 ല്‍, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യമായി ഭാരതത്തെ ഉയര്‍ത്തിക്കൊണ്ട് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചു. ലോകത്ത് ഇതുവരെ ഒരു രാജ്യത്തിനും എത്താന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭാരതമെത്തി. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്‌ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ്-ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഭാരതം.
2022-ല്‍, ക്രയോജനിക് എന്‍ജിന്‍ നിര്‍മ്മാണ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഭാരതം മാറി. ഐഎസ്ആര്‍ഒയ്‌ക്കായി റോക്കറ്റ് നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും അസംബ്ലിയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന അഭിലാഷപൂര്‍ണമായ സംയോജിത ക്രയോജനിക് എന്‍ജിന്‍ നിര്‍മാണ ഫെസിലിറ്റി ഭാരതം ഉദ്ഘാടനം ചെയ്തു.
2017-ല്‍, ഒരേ ഒരു ദൗത്യത്തിലൂടെ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ലോകത്തിലെ ആദ്യ രാജ്യമെന്ന ബഹുമതി ഭാരതത്തിന് ലഭിച്ചു. അസാധാരണമായ ബഹിരാകാശ ദൗത്യങ്ങളിലൂടെ, ഐഎസ്ആര്‍ഒ വികസിത രാഷ്‌ട്രങ്ങളെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം, ബഹിരാകാശ മേഖലയിലെ മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ഭാരതത്തിന് പ്രത്യേകം സ്ഥാനവും നേടിക്കൊടുത്തു. രാജ്യത്തിന്റെ ശക്തവും വിശ്വസ്തവുമായ റോക്കറ്റ് പി.എസ്.എല്‍.വി, അതിന്റെ 39-ാം പറക്കലില്‍ (പി.എസ്.എല്‍.വി-സി37) നീലാകാശത്തിലൂടെ മനോഹരമായി പറന്നുയര്‍ന്ന് 104 ഉപഗ്രഹങ്ങളെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചുകൊണ്ട് ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.
സാങ്കേതികപരമായ പുതിയ മേഖല
സെമികോണ്‍ ഇന്ത്യയുടെ പ്രഖ്യാപനത്തോടെ, ആഗോള ടെക് ഭീമന്മാരുടെ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും ആഗോള അര്‍ധചാലക നിര്‍മ്മാണത്തില്‍ ഭാരതത്തിന് ഇടമൊരുക്കുകയും അത് ചിപ്പ് നിര്‍മാണത്തില്‍ ഗൗരവമായി മത്സരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുന്നു.
2020 ല്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കേഷന്‍സ് രൂപീകരിച്ചുകൊണ്ട്, ക്വാണ്ടം കമ്പ്യൂട്ടിങ്ങിനായുള്ള ദൗത്യത്തില്‍ ഭാരതം ഔദ്യോഗികമായി പ്രവേശിച്ചു. ചൈനയെയും അമേരിക്കയെയും മറികടക്കുകയാണ് ലക്ഷ്യം. ഈ ദൗത്യത്തിനായി 6,000 കോടിയിലധികം രൂപ അനുവദിച്ചുകൊണ്ട്, ഭാവിക്ക് അനുയോജ്യമായ ശേഷി വികസനത്തിനായി പുതുതലമുറ സാങ്കേതികവിദ്യയെ മോദി സര്‍ക്കാര്‍ ശക്തമായി പിന്തുണയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: