തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്ടു.
പാളയം ലൂര്‍ദ് ഫെറോന പള്ളിയിലെത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടത്.അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം പ്രശ്‌നത്തിനും പരിഹാരമുണ്ടാകും.
‘കിരണ്‍ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് ഞാന്‍ കാണുന്നത്. ഇവിടെ കാര്യങ്ങള്‍മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 35 വര്‍ഷം കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ എന്ത് ചെയ്തു. വഖഫ് ബില്‍ നടപ്പിലാകുമ്പോള്‍ മുനമ്പം പ്രശ്‌നവും പരിഹാരിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം’ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: