കൊച്ചി ; സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ഷൈൻ ചാക്കോയ്‌ക്കെതിരെ പരാതി നൽകിയ വിൻസിയെ കുറ്റപ്പെടുത്തും വിധം സിനിമാ മേഖലയിലെ പലരും കളിതമാശകൾ പോലും അറിയാത്തവരാണെന്നാണ് മാലാ പാർവതിയുടെ പരാമർശം. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ വിവാദ പരാമർശം.
‘ സിനിമയിൽ നോക്കിയേ ഒരു ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്‌ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.’ -മാലാ പാര്‍വതി പറഞ്ഞു.
റോഡ് മുറിച്ചുകടക്കുമ്പോൾ ലോറിയും ബസുമൊക്കെ തട്ടാതെ എങ്ങനെയാണോ നമ്മൾ എതിർവശത്തേക്ക് എത്തുന്നത് പോലെ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കണം. ലോറി വരുന്നുവെന്ന പേരിൽ റോഡിലിറങ്ങി നടക്കാതിരുന്നാൽ ആർക്കാണ് നഷ്ടം?
സ്ത്രീകൾ ജോലി ചെയ്യുമ്പോൾ സ്ത്രീകളുടെ പ്രത്യേകത വച്ചിട്ട്, ആളുകൾ പലതും ചോദിക്കും. കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ട് നമ്മൾ വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും. ഇത് മാനേജ് ചെയ്യാൻ പഠിക്കണം. പ്രതികരിക്കാം, പക്ഷെ വഴക്കിടാതെ തന്നെ പ്രതികരിക്കാമല്ലോ? അതൊരു ഒരു സ്കിൽ ആണ്. – മാലാ പാർവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: