തിരുവനന്തപുരം: സമൂഹത്തില്‍ പരിവര്‍ത്തനം വരുത്തുകയെന്നതാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും പരിവര്‍ത്തനം വരുത്തുവാന്‍ സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് വര്‍ഗില്‍ നടക്കുന്നതെന്നും ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ് ബാബു.
രാഷ്‌ട്രത്തെ പരമവൈഭവത്തിലെത്തിക്കാന്‍ വ്യക്തിയുടെ രാഷ്‌ട്രാഭിമുഖ്യമുള്ള ജീവിതം അനിവാര്യമാണ്. ഇങ്ങനെയുള്ള വ്യക്തി നിര്‍മ്മാണമാണ് സംഘത്തിന്റെ ശാഖകളിലൂടെ നടക്കുന്നത്. ശാഖകള്‍ ശക്തമാകുന്നതിന് സമര്‍പ്പിത വ്യക്തികളുടെ സാന്നിധ്യവും പ്രവര്‍ത്തനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മ കേന്ദ്രീകൃതമായ വ്യക്തിയെ സമാജ കേന്ദ്രീകൃതമാക്കി മാറ്റി മനസിനെ പാകപ്പെടുത്തിയെടുക്കണം. അതിനായി ജീവിക്കുന്ന മാതൃകകള്‍ സമൂഹത്തിലുണ്ടാകണം. അങ്ങനെയുള്ള മാതൃകകളിലൂടെ സമാജം പരിവര്‍ത്തിതമാകണം. അത്തരം മാതൃകകളെ വളര്‍ത്തിയെടുക്കലാണ് സംഘ ശാഖകളിലൂടെ ലക്ഷ്യമിടുന്നതെന്നും ടി.വി. പ്രസാദ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക