മുംബൈ:ഐസിഐസിഐ ബാങ്കിന്റെ നാലാം സാമ്പത്തിക പാദത്തിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റലാഭത്തില്‍ 18 ശതമാനം കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദ സാമ്പത്തിക ഫലവുമായി ഈ സാമ്പത്തിക പാദത്തിലെ ഫലം താരതമ്യം ചെയ്തപ്പോഴാണ് 18 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയത്.
12630 കോടി രൂപയാണ് ഈ സാമ്പത്തിക പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം. അറ്റ പലിശ വരുമാനത്തില്‍ (നെറ്റ് ഇന്‍ററസ്റ്റ് ഇന്‍കം) 11 ശതമാനം കുതിപ്പാണുണ്ടായത്. 21,193 കോടി രൂപയാണ് ഈ നാലാം സാമ്പത്തിക പാദത്തിലെ അറ്റ പലിശ വരുമാനം. ഓഹരിയുടമകള്‍ക്ക് ഒരു ഓഹരിക്ക് 11 രൂപ വീതം ലാഭവിഹിതവും ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു.
ഇക്കാലയളവിലെ നിക്ഷേപവരുമാനത്തില്‍ 14 ശതമാനം വര്‍ധനവാണുണ്ടായത്. 16.10 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ നിക്ഷേപം. ആഭ്യന്തരമായി വിതരണം ചെയ്ത വായ്പയില്‍ ഇക്കാലയളവില്‍ 13.9 ശതമാനം വര്‍ധന ഉണ്ടായി. 13.11 ലക്ഷം കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: