കതിഹർ ; പർദ്ദയ്‌ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി.കതിഹർ ജില്ലയിലാണ് സംഭവം . ശരീരത്തിൽ കറുത്ത സെലോ ടേപ്പ് ഉപയോഗിച്ച് മദ്യ ബോട്ടിലുകൾ ട്ടിച്ചാണ് ഇവർ കടത്തിയത്. ഇത് അറിയാതിരിക്കാൻ പർദ്ദ ധരിക്കുകയായിരുന്നു.മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
ബംഗാളിൽ നിന്നാണ് ഇവർ ബിഹാറിലേക്ക് മദ്യം കടത്തിക്കൊണ്ടു വന്നത്. യുവതി ഒമ്പത് ലിറ്റർ വിദേശ മദ്യം കൊണ്ടുവരുന്നുണ്ടെന്ന് എക്സൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇവർ കടത്ത് റാക്കറ്റിലെ കണ്ണിയാണെന്നും എക്സൈസ് സംഘം പറഞ്ഞു.പശ്ചിമ ബംഗാളിലെ കുമേദ്പൂരിൽ പർദ്ദ ധരിച്ച് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ധരിച്ച് മദ്യക്കടത്ത് നടത്തുന്ന ഒരു റാക്കറ്റ് തന്നെയുണ്ടെന്ന് യുവതി എക്സൈസ് സംഘത്തിന് മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: