ബെംഗളൂരു: ടിബറ്റന്‍ മാസ്റ്റിഫും കൊക്കേഷ്യന്‍ ഷെപ്പേര്‍ഡും ചേര്‍ന്ന സങ്കരയിനം നായയെ 50 കോടി രൂപ വിലയ്‌ക്ക് താന്‍ വാങ്ങിയതായി സെലിബ്രിറ്റി നായ ബ്രീഡര്‍ സതീഷ് കാഡബാംസ് നടത്തിയ അവകാശവാദം കള്ളക്കഥയെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ്. വന്‍കിട വിദേശ ഇടപാടുകളെക്കുറിച്ചുള്ള സംശയത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ ഇയാളുടെ ജെപി നഗറിലെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അത്തരം ഒരു നായയെ കണ്ടെത്താനായില്ല.
വിലകൂടിയ നായ ഇനങ്ങളെ വളര്‍ത്തുന്നതില്‍ പ്രശസ്തനായ സതീഷ് അടുത്തിടെ ഒരു സിനിമാ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തന്‌റെ കൈവശം 50 കോടി രൂപ വിലമതിക്കുന്ന നായയുണ്ടെന്ന് അവകാശപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സതീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണവിധേയമാക്കിയത്. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക