കൊച്ചി: നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്. പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ഷൈൻ എത്തിയത് കൊച്ചിയിലെ മറ്റൊരു ആഡംബര ഹോട്ടലിലാണ്. ഇന്ന് പുലർച്ചയോടെ അവിടെ നിന്നും മടങ്ങി.ഷൈന്‍ തിരിച്ചെത്തിയാൽ മൊഴിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.
കഴിഞ്ഞദിവസം ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടി രക്ഷപ്പെട്ടത്. താൻ ഒളിവിലല്ലെന്ന് സൂചിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇന്നലെ കൊച്ചിയിലെ ഷൈൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ലഹരി ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: