തിരുവനന്തപുരം : സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്‌ത്തിയുള്ള പോസ്റ്റ് വിവാദത്തില്‍ മറുപടിയുമായി ദിവ്യ.എസ്.അയ്യര്‍ ഐ എ എസ്. ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങള്‍ വിട്ടുപോകുമ്പോള്‍ സ്‌നേഹാദരവ് അര്‍പ്പിക്കുന്നത് പതിവാണ്. അത് ഇനിയും തുടരുമെന്നും ദിവ്യ ദിവ്യ.എസ്.അയ്യര്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം തളളിയാണ് ദിവ്യ എസ്. അയ്യറുടെ മറുപടി.
മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേള്‍ക്കുന്നുണ്ട്.എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങള്‍ വിട്ടു പോകുമ്പോള്‍, അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവു അര്‍പ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും’- ദിവ്യ പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം വിവാദത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ ദിവ്യ ഇന്‍സ്റ്റ സ്‌റ്റോറിയാക്കി.
മുഖ്യമന്ത്രിയുടെ വിഡിയോയിലുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളാണ് .പുരുഷ മേധാവിത്വത്തിന്റെ വശമാണ് ദിവ്യക്കെതിരായ വിമര്‍ശനങ്ങളെന്നും അവരുടെ ഭര്‍ത്താവിന്റെ രാഷ്‌ട്രീയം മാത്രമാണ് വിമര്‍ശിക്കുന്നവര്‍ കാണുന്നതെന്നുമാണ് വിഡിയോയിലുള്ളത്. ഭര്‍ത്താവിന്റെ രാഷ്‌ട്രീയത്തിന് എതിരായ നിലപാട് ഉദ്യോഗസ്ഥയ്‌ക്ക് സ്വീകരിക്കാന്‍ പാടില്ലേയെന്ന് പിണറായി ചോദിച്ചു. അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ നിഷ്‌കളങ്കമായി പറഞ്ഞെന്നേയുള്ളൂ. അതിന്റെമേലെ വല്ലാതെ ഓടിക്കയറേണ്ടതുണ്ടോ എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: