തൃശൂര്‍:ഐസ്‌ക്രീമില്‍ നിരോധിക്കപ്പെട്ട പാന്‍ മസാല കലര്‍ത്തിയുളള വില്‍പ്പന ആരോഗ്യ വകുപ്പ് പിടികൂടി. ഇരുചക്ര വാഹനങ്ങളില്‍ ഐസ്‌ക്രീം വില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഐസ്‌ക്രീമില്‍ പാന്‍ മസാല കലര്‍ത്തിയുള്ള വില്‍പ്പന കണ്ടെത്തിയത്.
മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡിലെ അന്നകരയില്‍ ഹോട്ടല്‍, ലഘുഭക്ഷണശാലകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഐസ്‌ക്രീം വില്‍പനകാരനെ പരിശോധിച്ചത്.
പിടിച്ചെടുത്ത ഐസ്‌ക്രീം നാട്ടുകാരുടെ സാന്നിധ്യത്തില്‍ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിയെടുപ്പിച്ചു മൂടി നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മ്മാണ കമ്പനിയില്‍ നിന്നും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: