കോട്ടയം: ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വേലത്തുശേരി ഭാഗത്ത് ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. അയ്മനം വിരിപ്പുകാല കമ്പിച്ചിറയില്‍ അനീഷിന്റെ ഭാര്യ ധന്യ (43) ആണ് മരിച്ചത്. ആറുപേരെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ധന്യയുടെ ബന്ധുക്കളും മറ്റുമായി 12 പേരടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച വാഗമണിന് വിനോദയാത്ര പോയ സംഘം അവിടെ താമസിച്ചശേഷം ഇന്നാണ് മടങ്ങിയത്. അതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. കുമരകം സ്വദേശിയുടേതാണ് വാഹനം. പരിക്കേറ്റവരില്‍ ആറു പേരെ സണ്‍റൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: