കോട്ടയം: അഭിഭാഷക മക്കളുമായി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ജിസ്മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്മോളുടെ പിതാവ് തോമസും സഹോദരന് ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യം.
വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായെന്ന് അച്ഛന് തോമസും സഹോദരന് ജിറ്റോയും പറഞ്ഞു.പലതവണ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ ശാരീരിക പീഡനങ്ങള്‍ പോലും പിന്നീടുണ്ടായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇതാണ് ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണം.
ജിസമോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. വിഷുദിവസം മോളെ വിളിച്ചിരുന്നു. ഫോണ്‍ എടുത്തില്ല. വീട്ടില്‍ പ്രശ്നമുണ്ടായിരുന്നു.അത് പറഞ്ഞ് തീര്‍ക്കുമായിരുന്നു. ഒരു ദിവസം തലയില്‍ ഒരു പാട് കണ്ടു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ കതകില്‍ ഇടിച്ചുവെന്നാണ് ആദ്യം പറഞ്ഞത്.പിന്നീട് ഭര്‍ത്താവ് ഭിത്തിയില്‍ പിടിച്ച് ഇടിച്ചതാണെന്ന് പറഞ്ഞു.പപ്പ അവിടെ വന്ന് വഴക്കുണ്ടാക്കുമെന്ന് കരുതിയാണ് പറയാതിരുന്നതെന്നും പറഞ്ഞു.
ഞായറായ്ച വൈകുന്നേരം ആ വീട്ടില്‍ എന്തോ വലിയൊരു പ്രശ്നം നടന്നിട്ടുണ്ടെന്ന് ജിസമോളുടെ സഹോദരന് പറഞ്ഞു. അവര്‍ ചേച്ചിയെ മാനസികമായിട്ടോ മോറ്റോ എന്തോ ചെയ്തിട്ടുണ്ട്. അത് കണ്ടെത്തണം. ആ കുടുംബത്തിലുള്ള അമ്മ, ജിമ്മി തുടങ്ങി എല്ലാവര്ക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്തസഹോദരി ചേച്ചിയെ മാനസികമായി തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: