ഇടുക്കി: ഉടമ അതിക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു. തൊടുപുഴയില്‍ ആണ് സംഭവം.
തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് വളര്‍ത്തുനായയെ വെട്ടിയത്.വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാണ് ഇയാള്‍ നായയെ വെട്ടിയത്. രണ്ട് ദിവസം മുമ്പ് ആണ് സംഭവം ഉണ്ടായത്.
വെട്ടിയ ശേഷം ഇയാള്‍ നായയെ തെരുവില്‍ ഉപേക്ഷിച്ചു. പരിക്കേറ്റ നായയെ അനിമല്‍ റെസ്‌ക്യൂ ടീമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. നായയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ പത്തോളം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: