തിരുവനന്തപുരം:ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള 300 രൂപ സഹായം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ഭക്ഷ്യ കൂപ്പണ്‍ വിതരണവും പുനസ്ഥാപിക്കും.
സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഉപജീവനമാര്‍ഗം ഇല്ലെന്ന സത്യവാംഗ്ൂലം ദുരന്തബാധിതര്‍ നല്‍കണം. ഏപ്രില്‍ 19 മുതല്‍ സത്യവാംഗ്ൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുളളത്.
ആയിരം രൂപയുടെ കൂപ്പണ്‍ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കി എന്നും സര്‍ക്കാര്‍ അറിയിച്ചു.
300 രൂപ സഹായം മുടങ്ങിയതും ഭക്ഷ്യ കൂപ്പണ്‍ നല്‍കാത്തതും നേരത്തേ ദുരിതബാധിതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: