കോട്ടയം: മുണ്ടക്കയം-വണ്ടന്‍പതാല്‍ റോഡില്‍ മൂന്നു സെന്റിന് സമീപം സുഹൃത്തുക്കളുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മുണ്ടക്കയം പാറയിയമ്പലം കല്ലുതൊട്ടിയില്‍ അരുണ്‍, ചെറുതോട്ടയില്‍ അഖില്‍ എന്നിവരാണ് മരിച്ചത്. കാറിന്റെ സൈഡില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പിറന്നാളാഘോഷം കഴിഞ്ഞ്
മുണ്ടക്കയം ഭാഗത്ത് നിന്ന് ഇവര്‍ കോരുത്തോട്ടിലേക്ക് പോകുകയായിരുന്നു.
ഒരേ ദിശയില്‍ സഞ്ചരിക്കുന്നതിനിടെ ഓവര്‍ ടേക്കു ചെയ്തപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. പരിക്കേറ്റവരെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: