കൊച്ചി: കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും. ആലുവ -മൂന്നാര്‍ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ പേരിലെടുത്ത കേസ് പിന്‍വലിക്കാനാണ് തീരുമാനം.
സഭയുടെ കടുത്ത പ്രതിഷേധത്തിന്റെയും സമ്മര്ദ്ദത്തിന്റെയം പശ്ചാത്തലത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസും പിന്‍വലിക്കും.
ആലുവ- മൂന്നാര്‍ രാജപാതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. നിയമമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം. മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കാട്ടിലിനെതിരെ കേസ് കേസ് എടുത്തതില്‍ കോതമംഗലം രൂപത പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്നത്തില്‍ നിയമ മന്ത്രി ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: