ന്യൂദൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത് കോൺഗ്രസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് രാഹുലിനെ ഭയമായതിനാൽ ഇഡിയെ വച്ച് പകപോക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിന്റെ ആരോപണം.
‘ ഇത് നരേന്ദ്ര മോദിയുടെ പകപോക്കലാണെന്നതാണ് സത്യം . ഞങ്ങൾ ഇത് കോടതിയിൽ നേരിടും. നമ്മുടെ നേതാക്കളെയും ഞങ്ങൾ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണ്. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെയും, രാഹുലിനെയും മോദി ഭയക്കുന്നു . ‘ സുപ്രിയ ശ്രീനേറ്റ് പറയുന്നു. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ബോധപൂർവം ലക്ഷ്യമിടുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് ഇത് ചെയ്തത് – എന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: