ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പാക് പരാമര്‍ശങ്ങള്‍ക്ക് കടുത്ത മറുപടി നല്കി ഭാരതം. മറ്റുള്ളവരുടെ കാര്യം നോക്കുന്നതിനേക്കാള്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധിക്കുകയാവും പാകിസ്ഥാന് നല്ലതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
പാകിസ്ഥാന്റെ പ്രതികരണം മനപ്പൂര്‍വമുള്ള കടന്നുകയറ്റവും അടിസ്ഥാനരഹിതവുമാണ്. ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. വഖഫ് നിയമം ഭാരതീയ മുസ്ലീങ്ങളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ആരോപിച്ചതിന് പിന്നാലെയാണ് ജയ്‌സ്വാളിന്റെ പ്രതികരണം.
ഏപ്രിൽ 3 ന് പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ “വിവേചനപരമായ നിയമനിർമ്മാണം” എന്നാണ് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മുസ്ലീങ്ങളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ മേലുള്ള ലംഘനമാണിതെന്നും, പ്രത്യേകിച്ചും ഈ നിയമം മുസ്ലീം സമൂഹത്തിന്റെ സ്വത്തവകാശം കവർന്നെടുക്കുന്നുവെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: