കേരളത്തിലെ, പ്രധാനമായും മലബാർ മേഖലയിലെയും അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ മാഹി ജില്ലയിലെയും കാൻസർ രോഗികളെ ചികിത്സിക്കുന്നതിനുള്ള ഒരു പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമാണ് മലബാർ കാൻസർ സെന്‍റർ മാറിക്കഴിഞ്ഞു. പീഡിയാട്രിക് ഹെമറ്റോളജി, പീഡിയാട്രിക് ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി, ഇന്‍റർവെൻഷണൽ റേഡിയോളജി തുടങ്ങി നിരവധി വിഭാഗങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്.
സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി ഒക്യുലാർ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത് ഈ സ്ഥാപനത്തിലാണ്. 2022 ലെ കണക്കനുസരിച്ച്, കുട്ടികളിൽ ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ നടത്തുന്ന കേരളത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: