ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ അഞ്ജലി ചിത്തരജ്ഞനാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഈ വർഷത്തെ എം.ടെക് ഇലക്ട്രോണിക്സ് പരീക്ഷയില്‍ (വിഎൽഎസ്ഐ ഡിസൈൻ & എംബെഡഡ് സിസ്റ്റംസ്) ഒന്നാം റാങ്ക് നേടിയത്.
ബെംഗളൂരു വിദ്യാരണ്യപുരയിലാണ് അഞ്ജലി താമസിക്കുന്നത്. ഭര്‍ത്താവ് നിഥിന്‍ അരവിന്ദ് എല്‍. ആന്‍റ് ടിയില്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറാണ്. മകന്‍ ഗുരുദത്ത് (നാലാം ക്ലാസ് വിദ്യാര്‍ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: