India

അയോദ്ധ്യ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സന്ദേശമയച്ചത് തമിഴ്‌നാട്ടില്‍ നിന്ന്

Published by

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജന്‍സികള്‍ നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

രാം മന്ദിറില്‍ നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലില്‍ പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷില്‍ വന്ന ഭീഷണി സന്ദേശം തമിഴ്‌നാട്ടില്‍ നിന്നാണ് അയച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജെയ്ഷ ഇ മുഹമ്മദ് അടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകളുടെ ഭീഷണികള്‍ ഇതിന് മുമ്പും ക്ഷേത്രത്തിന് നേരെയുണ്ടായിട്ടുണ്ട്.

-->

രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കളക്ടര്‍മാര്‍ക്കും ഇ മെയില്‍ ലഭിച്ചു. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമ ക്ഷേത്രത്തിനും പരിസര പ്രദേശങ്ങളിലുമുള്ള സുരക്ഷ അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by