മുംബൈ: ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ശുഭവാര്‍ത്തയായി മെച്ചപ്പെട്ട ഉപഭോക്തൃ വില സൂചിക. 2025 മാര്‍ച്ചിലെ ഉപഭോക്തൃ വിലസൂചിക വെറും 3.34 ശതമാനം മാത്രമാണ്. കഴിഞ്ഞ 67 മാസത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ വിലസൂചികയാണിത്. ഭക്ഷ്യ വിലക്കയറ്റം വന്‍തോതില്‍ കുറഞ്ഞുവെന്നാണ് ഇത് നല്‍കുന്ന സൂചന. എസ് ബിഐ റിസര്‍ച്ച് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.
പച്ചക്കറി വില തുടര്‍ച്ചയായി കുറയുന്നതിനാല്‍ ഭക്ഷ്യവിലക്കയറ്റത്തില്‍ 95 ബേസിസ് പോയിന്‍റ് കുറവ് വന്നിരിക്കുകയാണ്. വിലക്കയറ്റത്തിനുള്ള സാധ്യത കുറയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേ സമയം പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം മാത്രമാണ് ഉയരുന്നത്. പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മുട്ട, മീന്‍, ഇറച്ചി, ധാന്യവര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലാണ് കുറവുള്ളത്. – സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു.
അതേ സമയം കോര്‍ വിലക്കയറ്റം 4.1 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളും ഇന്ധനവില എന്നിവ ഒഴികെയുള്ള വസ്തുക്കളുടെ വിലക്കയറ്റമാണ് ഇതില്‍ കണക്കാക്കുക. ഇത് 15 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഇതിന് കാരണം സ്വര്‍ണ്ണവിലയിലെ കയറ്റമാണ്. ആഗോള അസ്ഥിരത ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്.
ഉപഭോക്തൃ വിലസൂചികയും മൊത്ത വിലസൂചികയും എന്താണ്?
ഉപഭോക്തൃവില സൂചികയിൽ പരിഗണിക്കുക സാധാരണക്കാരൻ ഉപയോഗിക്കുന്ന ഭക്ഷണവും വസ്ത്രവും പോലുള്ള ചരക്കുകളുടെയും യാത്ര, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളുടെയും ചില്ലറ വിലയാണ്. അതേസമയം മൊത്തവി ല സൂചികയിൽ സമ്പദ്ഘടനയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളെയും പരിഗണിക്കും. പേരിൽ സുചിപ്പിക്കുന്നതുപോലെ മൊത്തവിലയെ ആധാരമാക്കിയാണ് വിലക്കയറ്റം കണക്കാക്കുക.
ഉപഭോക്തൃവില സൂചികയിൽ ഉപഭോഗത്തിനാണ് പ്രാധാന്യമെങ്കിൽ മൊത്തവില സൂചികയിൽ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾക്കാണ് മുൻതൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: