കോഴിക്കോട്: ഇക്കുറി വിഷു ആഘോഷവുമായി ബന്ധപ്പെട്ട് പ്ളാസ്റ്റിക് കണിക്കൊന്നപൂക്കള്‍ വ്യാപകമായി വിറ്റഴിക്കാന്‍ ഇടയായതില്‍ മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ചു. പ്ളാസ്റ്റിക്കിലുളള മറ്റ്കൊടി തോരണങ്ങള്‍ ഹൈക്കോടതി അടക്കം വിലക്കിയ പശ്ചാത്തലത്തിലും പ്ളാസ്റ്റിക് കണിക്കൊന്ന വ്യാപകമായി വിറ്റഴിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളിലും പ്ളാസ്റ്റിക് കണിക്കൊന്ന വിപണിയിലുണ്ടായിരുന്നെങ്കിലും ഇക്കുറിയാണ് അത് പരക്കെ പ്രചാരം നേടിയത്. സ്ഥാപനങ്ങളും കടകളും അലങ്കരിക്കാന്‍ വന്‍ തോതിലാണ് ഇത് ഉപയോഗിച്ചത്. സ്വകാര്യബസുകളിലും അലങ്കാരമായി. ഇക്കുറി പലയിടത്തുംകൊന്ന വളരെ നേരത്തെ പൂത്ത് കൊഴിഞ്ഞിരുന്നു. വിഷുവായപ്പോഴേയ്ക്കും കൊന്നപ്പൂവിന്റെ ലഭ്യത കുറഞ്ഞു. അതിനാല്‍ പലരും പ്ളാസ്റ്റിക് കണിക്കൊന്നപൂക്കള്‍ അലങ്കാരത്തിനുമാത്രമല്ല, കണികാണാന്‍ വരെ ഉപയോഗിച്ചു.
ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമുകളിലൂടെയും തകൃതിയായി വില്‍പ്പന നടന്നു. ആറെണ്ണത്തിനറെ ഒരു സെറ്റിന് 250രൂപയായിരുന്നു ശരാശരി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: