Kerala

മലയാറ്റൂര്‍ പളളിയില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍

വിലകൂടിയ ഫോണുകളും എയര്‍പോഡുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു

Published by

എറണാകുളം: മലയാറ്റൂര്‍ പളളിയില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍.ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീന്‍ ആണ് അറസ്റ്റിലായത്.

രാത്രി ഉറങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകളാണ് പ്രതി കവര്‍ന്നിരുന്നത്.പളളി അധികൃതര്‍ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസിലായത്.

പള്ളിയുടെ പരിസരത്ത് നിന്ന് അധികൃതര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വിലകൂടിയ ഫോണുകളും എയര്‍പോഡുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതി നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by