ന്യൂദല്‍ഹി: ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്ക്ക് മുകളില്‍ മഴ ലഭിയ്ക്കുമെന്നും ഏകദേശം 105 ശതമാനം മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. 2025 ജൂണ്‍ ഒന്നിന് ആരംഭിയ്‌ക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മുതല്‍ 105 ശതമാനം ലഭിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്. 105 മുതല്‍ 110 ശതമാനം മഴയെയാണ് ശരാശരിയ്ക്ക് മുകളില്‍ മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിശേഷിപ്പിക്കുക.
അതേ സമയം ലഡാക്ക്, വടക്ക് കഴിക്കന്‍ പ്രദേശങ്ങള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരത്തിലേ മഴ ലഭിയ്‌ക്കൂ എന്നും പറയുന്നു. ജൂണ്‍ ഒന്നിന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭിയ്‌ക്കും. സെപ്തംബര്‍ പാതിയോടെ മഴ ഇല്ലാതാകും.
സുപ്രധാന കാലാവസ്ഥാ ഘടകങ്ങളായ എല്‍നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്നിവ ന്യൂട്രല്‍ ആണെന്നത് ഒരു കരുത്തുറ്റ മണ്‍സൂണിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുവെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക